താമരശ്ശേരി: മാരക ലഹരി മരുന്നായ 12ഗ്രാം MDMA യും ഒന്നര കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ നംഷിദ് (36), ഷാനിദ് മൻസിൽ, അമ്പായതോട് എന്നാളെ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസ്വാമി ഐ പി എസ് ന്റെ നിർദേശംപ്രകാരം നർക്കോട്ടിക് സെൽ ഡി വൈ എസ് പി ഷാജി.കെ. എസ്,താമരശ്ശേരി ഡി വൈ എസ് പി ചാർജ്ജിലുള്ള അബ്ദുൽ മുനീർ. പി. എന്നിവരുടെ
മേൽനോട്ടത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. 23ന് വൈകിട്ട് 6-35 മണിക്ക് അമ്പായത്തോട് വെച്ചാണ് KL 58-D 5461 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ, ഇലക്ട്രോണിക് ത്രാസ്സ് എന്നിവ സഹിതം പ്രതിയെ സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്,എ എസ് ഐ ബിനീഷ്. വി.സി,താമരശ്ശേരി എസ് ഐ അഖിൽ. വി പി ,രാമചന്ദ്രൻ എം എസ്,SrCPO ഷിനോജ്.പി.പി, സുനിത പാടിച്ചേരി.
Cpo ഷൈജൽ എ.കെ.എന്നിവരടങ്ങിയ സംഘം പിടികൂടുന്നത്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.
2022 ഡിസംബർ മാസം 10-)o തിയ്യതി ഇയാളെ 7ഗ്രാം MDMA യുമായി താമരശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു.
ആ കേസിൽ ജനുവരി മാസം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുനന്നു.
കോഴിക്കോട് ടൗണിലും,മുക്കം,ബാലുശ്ശേരി, വയനാട് എന്നീ സ്ഥലങ്ങളിലും കാറിലും ബൈക്കിലും രാത്രികാലങ്ങളിൽ സഞ്ചാരിച്ചാണ് വില്പന.
ബാംഗ്ലൂർ നിന്നും ഗ്രാമിന് 1000-രൂപക്ക് എത്തിക്കുന്ന MDMA 3000/-രൂപ വെച്ചാണ്
ഇയാൾ വിൽക്കുന്നത്.
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വരും.
താമരശ്ശേരി JFCMകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment