നെല്ലിപൊയിൽ : നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന ആളുകളുടെയും, വാഹനങ്ങളുടെയും തിരക്കു കാരണം പലപ്പോഴും റോഡ് ബ്ലോക്ക് ആകുന്നു.
പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധം സഞ്ചാരികൾ പെരുമാറുന്നതായി വ്യാപക പരാതി.
സമീപപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിൽ കയറി കൊക്കോ അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്നത് പതിവാകുന്നു.
പതങ്കയം വെള്ളച്ചാട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പുഴയിൽ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.പഞ്ചായത്തിന്റെ മുന്നറിയിപ്പുകൾ പരിഗണിക്കാതെ നൂറുകണക്കിനാളുകൾ വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Post a Comment