താമരശ്ശേരി: പൊതു പ്രവർത്തകർ സൂക്ഷമത പുലർത്തി പ്രവർത്തിക്കുമ്പോഴാണ് പൊതു രംഗം മലീമസ മുക്തമാകുന്നതെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രോഗ്രസോ -23 എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന നേതൃ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരാഷ്ട്രീയ വാദം ചെറുപ്പകാർക്കിടയിൽ വ്യാപിക്കുകയാണ്. ഇത് തീവ്രവാദവും രാഷ്ട്രത്തെ അപകട പ്പെടുത്തുന്ന സ്വഭ വാത്തിലേക്കും നാടിനെ നയിക്കും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം ഉമ്മർ മാസ്റ്റർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.എസ് മുഹമ്മദലി, താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡണ്ട് വി.കെ മുഹമ്മദ് കുട്ടി മോൻ, എ.കെ കൗസർ, എൻ.പി റസാഖ് മാസ്റ്റർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി എം. സുൽഫിക്കർ സ്വാഗതവും ട്രഷറർ പി. പി ഗഫൂർ നന്ദിയും പറഞ്ഞു.
കാലം കാലോചിത പൊതുപ്രവർത്തനം എന്ന വിഷയത്തിൽ സിജി ട്രെയിനർ ഷാഹിദ് എളേറ്റിൽ പ്രതിനിധികളുമായി സംവദിച്ചു. എം.പി സെയ്ത്, സുബൈർ വെഴുപ്പൂർ, അനിൽ മാസ്റ്റർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സമൂഹം, സാമൂഹ്യ സേവനം, ജനപ്രതിനിധി എന്ന സെഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.പി മുഹമ്മദലി മാസ്റ്റർ സ്വാഗതവും മുഹമ്മദ് കുട്ടി തച്ചറക്കൽ നന്ദിയും പറഞ്ഞു. പെരുവയൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഷറഫുദ്ദീൻ ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, വനിതാ ലീഗ് ജില്ലാ ജന. സെക്രട്ടറി പി.ടി.എം ഷറഫുന്നിസ ടീച്ചർ, ഷംസീർ എടവലം സംസാരിച്ചു. എം. സുൽഫിക്കർ ഉപസംഹാര പ്രഭാഷണം നടത്തി. പ്രോഗ്രസോ വിഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ നിർവഹിച്ചു.
ചിത്രം: താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന നേതൃ ശില്പ ശാല മുസ്ലിം ജില്ല ജന. സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment