കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവർ കരിപ്പൂരിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമും അടി വസ്ത്രത്തിന് അടിയിൽ ഒളിപ്പിച്ച നിലയിൽ ഷമീനയിൽ നിന്ന് 1198 ഗ്രാം സ്വർണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തിന് കള്ളക്കടത്തു സംഘം 80000 രൂപയാണ് പ്രതിഫലമായി ദമ്പതികൾക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് ഇവർ കസ്റ്റംസിനോട് സമ്മതിച്ചു. സംഭവത്തിൽ കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി
Post a Comment