മുക്കം: കാരശ്ശേരിയിൽ ജീവകാരുണ്യ ചികിത്സാരംഗത്ത് പ്രവർത്തിച്ചു വരുന്ന എസ്.വൈ.എസ് സാന്ത്വനം കമ്മിറ്റിക്ക് മാസ് റിയാദ് കമ്മിറ്റി മെഡിക്കൽ ഉപകരണങ്ങൾ നൽകി.
മാസ് റിയാദ് പ്രസിഡൻ്റ് അശ്റഫ് മേച്ചീരി സാന്ത്വനം സെക്രട്ടറി അശ്റഫ് കളത്തിങ്ങലിന് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സാന്ത്വനം പ്രസിഡണ്ട് കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
എം.പി.അസ്സയിൻ മാസ്റ്റർ, സി.അബ്ദുറഹിമാൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ, സുന്ദരൻ ചാലിൽ, അബ്ദുസമദ് സഖാഫി, പി.പി.അബ്ദുൽ അക്ബർ ഹാജി, വി.പി.അബ്ദുറഹിമാൻ മുസ്ലിയാർ, മാസ് ഭാരവാഹികളായ മൂസക്കുട്ടി നെല്ലിക്കാപറമ്പ് ,ഷരീഫ് കക്കാട്, യൂസഫ് കൊടിയത്തൂർ, പിസി മുഹമ്മദ്, അബ്ദുൽ നാസർ പുതിയോട്ടിൽ, ജാഫർ കൊടിയത്തൂർ, കെ.പി.മൻസൂർ, എൻ.കെ.രാധാകൃഷ്ണൻ, എം.പി.ഷമീർ, വി.പി.അബ്ദുറസാഖ്, കെ.അബ്ദു മുസ്ലിയാർ, എൻ.കെ.രാമൻ, കെ.പി.ഇമ്പിച്ചാലി തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ.സി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും, കെ.പി.അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
Post a Comment