May 14, 2023

ഓർമ്മ ചില്ലകൾ' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

തിരുവമ്പാടി:
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ
92 മുതൽ 96 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ മുപ്പതോളം ഡിവിഷനിലെ വിദ്യാർത്ഥികൾ ഓർമ്മച്ചില്ലകൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ .
 ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുള്ളിക്കാട്ട് മുഖ്യാതിഥിയും, ഡോക്ടർ പി.എംമത്തായി വിശിഷ്ടാതിഥിയുമായി സംസാരിച്ചു. 

പ്രോഗ്രാം കൺവീനർ മുജീബ് ഇ 'കെസ്വാഗതം പറയുകയും
ചെയർമാൻ അബു കെ.എ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു.
 ആശംസ 
അർപ്പിച്ച് പഞ്ചായത്ത് മെമ്പർമാരായ ലിസി എബ്രഹാം, റംല ചോലക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് , ജമീസ് സെബാസ്റ്റ്യൻ, ഫൈസൽ തെച്യാട് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ 
 അധ്യാപകരെ ആദരിക്കലും 
കലാപരിപാടികളും, ഗാനമേളയും നടന്നു.
നിജീഷ്, റംല ടീച്ചർ, ബിന്ദു സുനിൽ, അഫ്സർ മുക്കം, ബഷീർ പി ജെ
തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only