കോടഞ്ചേരി: പഴമക്കാരുടെ ഓർമ്മയിൽ ആഘോഷപൂർവ്വം പണികഴിപ്പിച്ച കോടഞ്ചേരി പുലിക്കയത്തെ ഇരുമ്പുപാലം പൊളിച്ചു നീക്കുന്നു.
60 വർഷത്തിലധികം പഴക്കമുള്ള പാലം കഴിഞ്ഞമാസം പുഴയിലേക്ക് തകർന്നുവീണിരുന്നു. കാലവർഷം കനക്കുന്നതോടുകൂടി പുഴയിൽ ജലനിരപ്പ് കൂടുകയും പുഴയിലെ ഒഴുക്ക് തടസ്സപ്പെടാൻ സാധ്യതയുള്ളത് മുന്നിൽകണ്ടാണ് അധികൃതർ പുഴയിൽ വീണ വലിയ ഇരുമ്പുപാലം പൊളിച്ചു നീക്കി കൊണ്ടിരിക്കുന്നത്.
കോടഞ്ചേരിയിൽ നിന്നും നെല്ലിപ്പൊയിൽ,ചെമ്പുകടവ് ഭാഗത്തേക്കും, തോട്ടുമുഴി,വലിയകൊല്ലി ഭാഗത്തേക്കും പോകാനുള്ള ഏക പാലമായിരുന്നു പുലിക്കയത്തെ പഴയ ഇരുമ്പ് പാലം .
ഏതാനും വർഷങ്ങൾക്കു മുൻപ് പുതിയ പാലം പണിതതോടുകൂടി ഈ പാലം ഉപയോഗിച്ചിരുന്നില്ല.ഇനി ഈ പാലവും ഓർമ്മകളിൽ മാത്രം...
പുതുതലമുറയ്ക്ക് അറിയാത്ത ഒത്തിരി കഥകളുമായി പുലിക്കത്തെ ഇരുമ്പുപാലം ഓർമ്മയാകുന്നു.
Post a Comment