May 27, 2023

കാട്ടുപോത്ത് ആക്രമണം, ഇരയെ സർക്കാർ ഏറ്റെടുക്കണം. കർഷക കോൺഗ്രസ്‌


കട്ടിപ്പാറ,അമരാട് കാട്ടുപോത്ത് ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ അരീക്കരകണ്ടി റിജേഷിനെ സർക്കാർ ഏറ്റെടുക്കണമെന്നും ആക്രമണത്തിൽ ഭയചകിതരായ മലയോരജനതയുടെ ആശങ്ക അകറ്റണമെന്നും കർഷക കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

വനത്തിനകത്തു നിൽക്കേണ്ട വന്യമൃഗങ്ങൾ, ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി ആക്രമണം നടത്തുന്നതിന്റെ ഉത്തരവാദിത്തം വനം വകുപ്പിനാണ്.വന്യ മൃഗങ്ങളുടെ പരിരക്ഷ വനത്തിനകത്തു നിജ പെടുത്തണം. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങൾക്ക് യാതൊരു പരിരക്ഷയും നൽകരുത്.
കാട്ടിൽ കയറുന്ന മനുഷ്യർക്കെതിരെ കേസെടുക്കുന്ന വനവകുപ്പിനെപ്പോലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവയുടെ ഉടമസ്ഥരും പരിപാലകരുമായിരിക്കുന്ന വനവകുപ്പ് ഉദ്ദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം.

വന്യ മൃഗങ്ങളിൽനിന്നും ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കും വനാതിർത്തിയിൽ സംരക്ഷമൊരുക്കണമെന്ന് ബഹു ഹൈകോടതി 2021ൽ വനം വകുപ്പിനോട് ആവശ്യപ്പെട്ടതാണ്. ആയതു നടപ്പിലാക്കണം.

1993ൽ കേരളത്തിലെ വനത്തിൽ 4840 കാട്ടു പോത്തുകൾ ഉണ്ടായിരുന്നത് 2011 ൽ 17860 ആയും 2023ൽ 21952 ആയും വർദ്ദ്ദിച്ചിട്ടുണ്ട്.

പെരുകി വരുന്ന വന്യമൃഗങ്ങളെ കൊന്നോ വേട്ടയാടിയോ എണ്ണം കുറക്കാനും അവയെ വനാതിർത്തിക്കുള്ളിൽ നിർത്താനും സാധിക്കണം വന്യമൃഗ ഭീഷണി ചെറുക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം.
ഫോറെസ്റ്റ് ഓഫീസുകൾ വന്യജീവി സംഘർഷ മേഖലകളിലെ വനാതിർത്തികളിലേക്ക് മാറ്റി സ്ഥാപിക്കണംവന്യ മൃഗങ്ങളെ പ്രതിരോധിക്കുന്നവരെ കേസിൽ കുടുക്കി വനപാലകർ വേട്ടയാടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only