മുക്കം:അരീക്കോട് വഴി കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ഗുരുവായൂർ- ഇരട്ടി സർവീസാണ് (21/05/23 ഞായറാഴ്ച) ആരംഭിച്ചത്. രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ നിന്നും ആരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് 12:55ന് ഇരട്ടിയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയ ക്രമീകരണം. ഇരിട്ടിയിലേക്കുള്ള സൂപ്പർഫാസ്റ്റ് സർവീസ് രാവിലെ 8:45ന് മുക്കം കടക്കും. അതേസമയം ഇരിട്ടിയിൽ നിന്നും വൈകീട്ട് നാലിനാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ വാഹനം രാത്രി 8:35ന് അരീക്കോട് വഴി കടന്ന് രാത്രി 11 മണിയോടുകൂടി ലക്ഷ്യസ്ഥാനമായ ഗുരുവായൂരിൽ തിരിച്ചെത്തും.
ഗുരുവായൂർ ക്ഷേത്രം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മലയോര മേഖലയിലൂടെയുള്ള സർവ്വീസ് കൂടെയാണിത്. കുന്നംകുളം, പെരിന്തൽമണ്ണ, അരീക്കോട്, ഓമശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര, നാദാപുരം, കൂത്തുപറമ്പ്, വഴിയാണ് പുതിയ സർവീസ്.
(പുതിയ സൂപ്പർഫാസ്റ്റ് സർവീസ് കടന്നുപോകുന്ന സമയ സ്ഥലങ്ങൾ താഴെ ചേർക്കുന്നു)
⛔06:00AM-ഗുരുവായൂർ
⛔06:15AM-കുന്നംകുളം
⛔06:50AM-പട്ടാമ്പി
⛔07:25AM-പെരിന്തൽമണ്ണ
⛔07:55AM-മഞ്ചേരി
⛔08.25AM-അരീക്കോട്
⛔08.45AM-മുക്കം
⛔09:10AM-താമരശ്ശേരി 09.40AM
⛔11:00AM-കുറ്റ്യാടി
⛔11.35AM-നാദാപുരം
⛔11.50AM-പാനൂർ
⛔12.05PM-കൂത്ത്പറമ്പ്
⛔12.30PM-മട്ടന്നൂർ
⛔12:55PM-ഇരിട്ടി
തിരികെ...
🟥 04.00PM ഇരിട്ടി-- ഗുരുവായൂർ 11.00PM
⛔04:00PM-ഇരിട്ടി
⛔04:25PM-മട്ടന്നൂർ
⛔04:50PM-കൂത്തുപറമ്പ്
⛔05:05PM-പാനൂർ
⛔05:55PM-കുറ്റ്യാടി
⛔07:45PM-താമരശ്ശേരി
⛔08.15PM-മുക്കം
⛔08:35PM-അരീക്കോട്
⛔09.00PM-മഞ്ചേരി
⛔09:35PM-പെരിന്തൽമണ്ണ
⛔10:05PM-പട്ടാമ്പി
⛔10.45PM-കുന്നംകുളം
⛔11:00PM-ഗുരുവായൂർ
*
Post a Comment