Jun 28, 2023

എസ്. എസ്. എൽ. സി, പ്ലസ് 2 വിജയികളെ അനുമോദിച്ചു.


മുക്കം:
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമസഭയാണ് വാർഡിലെ എസ്. എസ്.എൽ. സി, പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു. എം. ടി അഷ്‌റഫ്‌, കെ. പി ചെറിയനാഗൻ, അശോക് കുമാർ,മഠത്തിൽ രവീന്ദ്രൻ, കെ. കൃഷ്ണദാസൻ, സാദിഖ് കുറ്റിപറമ്പ്, ദേവി എം, റോജ, ഷിജി,എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only