ബെംഗളുരു: കർണാടകയിലെ കോലാർ ജില്ലയിൽ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി. ബോധഗുർകി സ്വദേശിനിയായ കീർത്തി (20) യാണ് കൊല്ലപ്പെട്ടത്. കീർത്തിയുടെ മരണവാർത്തയറിഞ്ഞ കാമുകൻ ഗംഗാധർ (24) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
പൊലീസ് പറഞ്ഞതനുസരിച്ച് യാദവ സമുദായക്കാരിയായ കീർത്തിയും ഗംഗാധറും ഒരു വർഷമായി പ്രണയിത്തിലായിരുന്നു. ഗംഗാധർ പെൺകുട്ടിയുടെ പിതാവ് കൃഷ്ണമൂർത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാൽ കീർത്തിയുടെ മാതാപിതാക്കൾ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനു പിന്നാലെ മകളും യുവാവും തമ്മിൽ കാണുന്നതും പിതാവ് വിലക്കിയിരുന്നു.
ചൊവ്വാഴ്ച കീർത്തിയും പിതാവും തമ്മിൽ ഈ വിഷയത്തിൽ വാക്കേറ്റമുണ്ടായി. അരിശം മൂത്ത പിതാവ് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ കാമസമുദ്ര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post a Comment