കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു. തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു.
പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്.
തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല
Post a Comment