കൂരാച്ചുണ്ട് : കരിയാത്തുംപാറയിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ഇടക്കിടക്ക് അജ്ഞാത ജീവികൾ ആക്രമിച്ചു കൊല്ലുന്നു.
വന്യമൃഗശല്യo കൊണ്ട് പൊറുതിമുട്ടിയ കരിയാത്തുംപാറയിലെ കർഷകജനത, ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്ന കടുവയുടേതെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയുടെ ആക്രമണം മൂലം ഭയാശങ്കയിലാണ്.
നേരത്തെ കടുവ കരിയാത്തും പാറയുടെ മലമടക്കുകളിലും, ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങിയതായി ,വനം വകുപ്പും സ്ഥിതികരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരിയാത്തുംപാറ സ്വദേശി ഒഴുകയിൽ ജോസിൻ്റെ വളർത്തുനായയെ കൂട്ടിൽ നിന്നും കടുവ എന്ന് സംശയിക്കുന്ന ജിവി, ആക്രമിച്ചു കൊന്നിരുന്നു.
ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ ഇടക്കിടെ ഉണ്ടാക്കുന്ന മൃഗശല്യത്താൽ ഭയാശങ്കയിലായ നാട്ടുകാർ എത്രയും പെടന്ന് തങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ പ്രത്യകിച്ച് വനം വകുപ്പ് വേണ്ട ശ്രദ്ധ പതിപ്പിക്കണമെന്നും, കൂടുകൾ സ്ഥാപിച്ച് നാട്ടിലിറങ്ങുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Post a Comment