Jun 13, 2023

തിരുവമ്പാടി- പുല്ലൂരാംപാറ റോഡിലെ അപകടാവസ്ഥയിലുള്ള കലുങ്ക് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു


പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നു. കാളിയാമ്പുഴ പഴയ ബസ്റ്റോപ്പിന് സമീപം കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയിട്ട് മാസങ്ങളായി . കാലവർഷം കനക്കുന്നതോടെ ആനക്കാംപൊയിൽ അടക്കമുള്ള മലയോര മേഖല തീർത്തും ഒറ്റപ്പെടുവാനുള്ള സാധ്യത കൂടുതലാണ് .


സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ ആണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്.ഇടിഞ്ഞ ഭാഗം താൽക്കാലികമായി ടാറിങ് വീപ്പ വച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഭീഷണി നിലനിൽക്കുന്നു.,"നെല്ലിപൊയിൽ ന്യൂസ്‌" റോഡിന് ഇരുവശവും കാടു മൂടി കിടക്കുന്നത്മൂലം കയറ്റം ഇറങ്ങിവരുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ വീതി കുറഞ്ഞ കലിങ് കാണില്ല, ഇത്വീതി കുറഞ്ഞ കലുങ്കിന് സമീപം അപകടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കാലവർഷം കനക്കുന്നതോടുകൂടി വലിയ അപകടത്തിന് ഇവിടെ സാധ്യതയുണ്ട്.

മുത്തപ്പൻപുഴ,പുല്ലൂരാം പാറ അടക്കമുള്ള പ്രദേശവാസികൾക്ക് തിരുവമ്പാടിയിലേക്കും മുക്കത്തേക്കും പോകുവാനുള്ള ഏക റോഡാണിത്. നിരവധി വളവുകളുളും കയറ്റങ്ങളും ഉള്ള റോഡ് നിർദ്ദിഷ്ട തുരങ്ക പാതയുടെ സമീപത്താണ് അവസാനിക്കുന്നത്.കേരള റോഡ് ഫ്രണ്ടിന്റെ കീഴിൽ കിഫ്‌ബി അനുവദിച്ച 108 കോടി രൂപയുടെ പദ്ധതി നിലവിൽ റോഡിന് പാസായിട്ടുണ്ടെങ്കിലും എത്രയും പെട്ടെന്ന് വളരെ അപകടഭീഷണി നിലനിൽക്കുന്ന കലുങ്കിന്റെ 
 പ്രവർത്തനം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

റിപ്പോർട്ട് : ലൈജു നെല്ലിപ്പൊയിൽ,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only