കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേക ആരോഗ്യ അസംബ്ലി ചേർന്നു. കോടഞ്ചേരി JHI മീത്ത് മോഹൻ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. മഴക്കാല രോഗങ്ങൾ ഒഴിവാക്കാനായിവീട്ടിലും സമൂഹത്തിലും എന്തെല്ലാം ചെയ്യണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള സന്ദേശവും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഹെഡ്മിസ്ട്രസ് ജീമോൾ കെ വിശദീകരിച്ചു. അദ്ധ്യാപകരായ ഷിജോ ജോൺ, പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment