കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൽ നാലാം ക്ലാസുകാർക്കുള്ള പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിയുടെ ഓരോ പടവുകളിലും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നാലാം ക്ലാസിലെ പാഠഭാഗങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി.
സംഖ്യാ കാർഡുകൾ, റീഡിങ് കാർഡുകൾ, സ്ഥാന വില പോക്കറ്റുകൾ, വേർഡ് സ്ട്രിപ്പുകൾ, റോൾപ്ലേ ഉപകരണങ്ങൾ, കളി നോട്ടുകൾ തുടങ്ങിയ നിരവധി പഠനോപകരണങ്ങൾ കലാകാരന്മാരായ രക്ഷിതാക്കളുടെ കൈ വഴക്കത്തിലൂടെ ക്ഷണനേരം കൊണ്ട് പൂർത്തിയാകുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.
പി ടി എ പ്രസിഡൻറ് സിബി തൂങ്കുഴി അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് ജീമോൾ കെ സ്വാഗതം പറയുകയും ചെയ്തു.വാർഡ് മെമ്പർ വാസുദേവൻ ടി വി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് റോക്കച്ചൻ പി വി ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ഷിജോ ജോൺ പദ്ധതി അവതരണവും , അരുൺ ജോസഫ് നന്ദിയും അർപ്പിച്ചു..
അധ്യാപികമാരായ ബിനു എം സെബാസ്റ്റ്യൻ,മെറിൻ വർഗീസ്, ഡിൽന എന്നിവരുടെ നേതൃത്വത്തിൽ രണ്ടുമണിക്ക് ആരംഭിച്ച ശില്പശാല നാല് മണിയോടെ അവസാനിച്ചു.
Post a Comment