തോട്ടുമുക്കം: തോട്ടുമുക്കം-- പനമ്പിലാവ് റൂട്ടിൽ ഉള്ള കൈ വിരി ഇല്ലാത്ത പാലം അപകടാ വസ്ഥയിൽ ഏകദേശം 33 വർഷം പഴക്കം ഉള്ള ഈ പാലത്തിനു വെറും മൂന്ന് മീറ്റർ വീതി മാത്രമേയുള്ളു. കൈ വിരി പോലും ഇല്ലാത്ത ഈ പാലത്തിലൂടെ ഉള്ള യാത്ര സാഹസീകമാണ്.
1990-ൽ ട്രൈബൽ ടവലപ് മെന്റ് ഫണ്ട് ഉപയോഗിച്ച് , മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചെറുപുഴയ്ക്ക് കുറുകെ പനമ്പിലാവിൽ നിർമ്മിച്ച ഓവർ ഫ്ലോ ക്രോസ്സ് വേ ആയി നിർമ്മിച്ച പലമാണ് ഇപ്പോൾ അപകടവസ്ഥയിൽ ഉള്ളത്.
തോട്ടുമുക്കം, വെറ്റിലപ്പാറ, കൂമ്പാറ, മരഞ്ചാട്ടി, ചുണ്ടത്തും പോയിൽ തുടങ്ങിയ സ്കൂളുകളിലേയ്ക്കുള്ള നൂറു കണക്കിന് വിദ്യാർഥികൾ യാത്ര ചെയ്യുന്ന റൂട്ടിൽ ആണ് ഈ പാലം. അതുപോലെ നിരവധി യാത്രാ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കക്കാടംപൊയിൽ ടുറിസ്റ്റ് മേഖലയിലയ്ക്കുള്ള നിരവധി സഞ്ചാരികളും ഈ പാലത്തെ ആശ്രയിക്കുന്നു. പാലത്തിന്റെ അടിയിൽ ഉള്ള രണ്ട് തൂണുകളും ദ്രവിച്ച അവസ്ഥയിൽ ആണ് ഉള്ളത്. നിരവധി ഭാരവാഹനങ്ങൾ കടന്നു പോകുന്ന ഈ പാലത്തിന്റെ മെയിൻ സ്ലാബിന്റെ അടിഭാഗം ദ്രവിച്ചു കോൺക്രീറ്റു പൊളിഞ്ഞു കമ്പികൾ പുറത്തു കാണുന്ന രീതിയിൽ ആണ് ഉള്ളത്..
നിരവധി തവണ മാറി മാറി വരുന്ന സർക്കാരുകളോട് പരാതി പെട്ടിട്ടും ഇതുവരെ ഫലമുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.2018 മുതൽ 2021 വരെ കാലഘട്ടങ്ങളിൽ രണ്ട് തവണ ബഡ്‌ജറ്റിൽ പണം അനുവദിച്ചു എന്ന ഫ്ലെക്സ് ബോർഡുകൾ മാത്രം കാണാൻ നാട്ടുകാർക്ക് ഭാഗ്യം ഉണ്ടായി. മലപ്പുറം ജില്ലയിലെ ഏറനാട് നിയോജക മണ്ഡലത്തിൽ ഊർങ്ങാട്ടരി പഞ്ചായത്തിലെ പനമ്പിലാവിൽ ആണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
ഇലക്ഷൻ സമയത്ത് നൽകുന്ന വാക്കുകൾ പനമ്പിലാവ് കാർക്ക് പാഴ് വാക്കുകൾ മാത്രമാണ്.പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
ഇതു സംബന്ധിച്ച് ജനകീയ വേദി പനമ്പിലാവ്, മലയോര മേഖല കെ എസ് ആർ ടീ സി ഫോറം തോട്ടുമുക്കം എനീ സംഘടനാ കളുടെ ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി ക്കും PWD അധികൃതർക്കും നിവേദനം നൽകുകയും ചെയ്തു.
Post a Comment