താമരശ്ശേരി :പോലീസ് സ്റ്റേഷനു സമീപത്തെ ജ്വല്ലറിക്ക് മുന്നിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച മോഷ്ടിച്ചു കൊണ്ടുപോയ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചുങ്കം ചെക്ക് പോസ്റ്റിന് മുൻവശത്തെ കടവരാന്തയിലാണ് സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം യുവാവ് സ്കൂട്ടറിൽ അടിവാരം ഭാഗത്ത് നിന്നും എത്തി സ്കൂട്ടർ കടവരാന്തയിൽ നിർത്തി, സമീപത്തെ കടയിൽ പോയ ശേഷം റോഡ് മുറിച്ചുകടന്ന് അടിവാരം ബസ്സിൽ കയറുന്നത് CCTV യിൽ പതിഞ്ഞിട്ടുണ്ട്. സ്കൂട്ടർ ഉപേക്ഷിച്ചത് ഫോണിൽ വിളിച്ച് അറിയിക്കുക യായിരുന്നു.
Post a Comment