Jun 4, 2023

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു


 കൂമ്പാറ ഗവണ്മെന്റ് ട്രൈബെൽ എൽ പി സ്കൂളിനു വേണ്ടി  തിരുവമ്പാടി എം.എൽ.എ. ശ്രീ. ലിന്റോ ജോസഫ് അവർകളുടെ 2021-22 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ട്(22ലക്ഷം ) ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് നാടിന് സമർപ്പിച്ചു . ബഹു തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു .
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് , ഗ്രാമപഞ്ചായത്ത് മെമ്പർ സീന ബിജു,സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു കെ. എസ്, പി. ടി എ പ്രസിഡന്റ് നൗഫൽ കള്ളിയിൽ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി ആളുകൾ ചടങ്ങിൽ പങ്കാളിയായി. എം. എൽ എ യുടെ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആയ *ഉയിരേ* പ്രകാരം ആണ് ബസ് അനുവദിച്ചത്.ജില്ലയിലെ മികച്ച സ്കൂൾ ആക്കുക എന്ന ലക്ഷ്യം വെച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനത്തിന് ബസ് കൂടി ലഭിചതോടെ എല്ലാവരും സന്തോഷത്തിൽ ആണ്.ബസിന്റെ ആവർത്തന ചിലവും പരിപാലനവും സ്കൂൾ പി. ടി. എ ആണ് നിർവഹിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only