കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൂമ്പാറ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം നിർവഹിച്ചു.വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷ ആയി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു, മെഡിക്കൽ ഓഫീസർ, ഡോക്ടർ. സലി പി. കെ, എച്ച്എംസി അംഗം നോബിൾ, യോഗ ഇൻസ്പെക്ടർ, ഡോക്ടർ കൃഷ്ണേന്ദു, റെജി ജോൺ, തുടങ്ങിയവർ സംസാരിച്ചു, കൂമ്പാറ വെറ്റിനറി ഹോസ്പിറ്റൽ ഹാളിൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് യോഗ പരിശീലനം നടത്തിവരുന്നത് പഞ്ചായത്തിലെ മുഴുവൻ ആളുകളെയും യോഗ പരിശീലനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഇൻസ്ട്രക്ടഡ് നേതൃത്വത്തിൽ യോഗ പരിശീലനങ്ങൾ ആരംഭിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നു
Post a Comment