കൊടിയത്തൂർ:- മറ്റൊരാളുടെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാൻ കഴിയാതെ സമൂഹത്തിൽ ഒറ്റപ്പെട്ട നിൽക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അവരുടെ താങ്ങും തണലുമായി മാറിയ കൊടിയത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പരിവാർ സംഘടന ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
പന്നിക്കോട് വെച്ച് നടന്ന ക്യാമ്പിൽ പരിവാർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കാരക്കുറ്റി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പരിവാർ സെക്രട്ടറി ജാഫർ ടി കെ,
സണ്ണി പ്ലാത്തോട്ടം, ബഷീർ കണ്ടങ്കൽ, മുഹമ്മദ് ഗോതമ്പ് റോഡ്, കരീം പൊലുക്കുന്നത്ത്, മുഹമ്മദ്( സെയ്‌ഗോൺ ) എന്നിവർ നേതൃത്വം നൽകി.
Post a Comment