2022 23 അധ്യായന വർഷം നടന്ന പ്ലസ് ടു പരീക്ഷയിൽ 1200/1200 മാർക്കും മേടിച്ച് ഉന്നത വിജയം നേടിയ ചെറുപറമ്പിൽ ഷാനി , ലീന ദമ്പതികളുടെ മകളായ ഷാംലി മരിയ ഷാനിയെയും
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂരിൽ നിന്നും ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ചക്കിയത്ത് ജോണി ,റോസി ദമ്പതികളുടെ മകളായ ലിഡിയാ സി ജോണി യെയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രശസ്തി ഫലകം ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വച്ച് വിദ്യാർത്ഥികൾക്ക് നൽകി.ചടങ്ങിൽ വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ഷാജി മുട്ടത്ത്, റോസ്ലി മാത്യു, വനജ വിജയൻ, സിസിലി കോട്ടുപ്പള്ളി, സൂസൻ കിഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ,റോസമ്മ കൈതിങ്കൽ, ചാൾസ് തയ്യിൽ, ചിന്നമ്മ മാത്യു വായിക്കാട്ട് , ബിന്ദു ജോർജ് , വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി വെട്ടിക്കാമലയിൽ, ജമീല അസീസ് , സെക്രട്ടറി അനിൽകുമാർ കെ പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന വിഎസ്, പ്ലാൻ ക്ലർക്ക് ഷമീർ പി, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Post a Comment