കൊടിയത്തൂർ :- വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി 2022-23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും മെമെന്റോ നൽകിക്കൊണ്ട് മാതൃകയാകുന്നു.
സമൂഹത്തിൽ ഫുൾ എ പ്ലസ് കാരെയും ഉയർന്ന മാർക്കുകാരെയും തിരഞ്ഞുപിടിച്ചു ആദരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഇങ്ങനെ ഒരു പ്രവർത്തനം കാഴ്ചവച്ചത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിൽ വെച്ച് വാർഡ് മെമ്പർ കോമളം തോണിച്ചാൽ മിൻഹ എ പി എന്ന കുട്ടിക്ക് സ്നേഹോപഹാരം നൽകിനിർവഹിച്ചു. ചടങ്ങിൽ പരിവാർ പഞ്ചായത്ത് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കാരക്കുറ്റി, സെക്രട്ടറി ജാഫർ ടി കെ, പി. എം നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് കരീം പൊലുകുന്നത്, മുഹമ്മദ് ഗോതമ്പ് റോഡ്, ബഷീർ കണ്ടങ്ങൽ, മുഹമ്മദ്(സൈഗോൺ), ആയിഷ ഹന്ന ടി കെ, സണ്ണി പ്ലാത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment