വിവാഹം കഴിക്കാനാകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ താലൂക്കിലെ തെലങ്കാര സ്വദേശിയായ നാഗരാജ ഗണപതി ഗാവോങ്കര്‍ (35) ആണ് മരിച്ചത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്.
വീടിന് സമീപത്തെ കുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലെ അറിയപ്പെടുന്ന യുവ കർഷകനായിരുന്നു ഗണപതി ഗാവോങ്കർ. കർഷകവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന കുടുംബമായിരുന്നു ഇയാളുടേത്. പ്രധാനമായും നെല്ലും പച്ചക്കറി കൃഷിയുമാണ് ഇദ്ദേഹം ചെയ്തിരുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാള്‍ നിരവധി പെണ്ണ് കാണൽ നടത്തിയെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.
വിവാഹത്തിന് പെൺകുട്ടിയെ ലഭിക്കാത്തതിൽ ഗണപതി ഗാവോങ്കർ കടുത്ത അസ്വസ്ഥനായിരുന്നുവെന്നാണ് ഇയാളെ അറിയുന്നവര്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാരിച്ചിരുന്നില്ല. ഇയാൾ ഒറ്റയ്ക്കായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.'
Post a Comment