തിരുവമ്പാടി:മോഷ്ടിച്ച ബൈക്കിൽ കറങ്ങി വീണ്ടും മോഷണം നടത്തിയ
നിരവധി കേസിൽ പ്രതിയായ യുവാവിനെ സിനിമ സ്റ്റൈലിൽ മണിക്കൂറുകൾക്കുള്ളിൽ തിരുവമ്പാടി പോലീസ് പിടികൂടി
ഇന്നലെ തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽ നിന്നും മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് തിരുവമ്പാടി SHO കൂടിയായ എസ് .ഐ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പിടികൂടിയത്.
മോഷണമടക്കം 8 ഓളം കേസിൽ കോടതി ശിക്ഷിച്ച മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനെയാണ് സാഹസികമായി പോലീസ് മരഞ്ചാട്ടിയിൽ വെച്ചു പിടികൂടിയത് .
ആക്രി കടയിലെ CCTV യിൽ കണ്ട പൾസർ ബൈക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മരഞ്ചാട്ടിയിൽ വെച്ചാണ് ബൈക്കിൽ പോകുന്ന പ്രതിയെ കണ്ടത് .
പോലീസിനെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഓടിച്ചു പിടികൂടുകയായിരുന്നു.
മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കളവ് പോയ കേസിൽ റ
ജിസ്റ്റർ ചെയ്ത ബൈക്കാണ്
പിടികൂടിയപ്പോൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.
എസ് ഐ രമ്യക്ക് പുറമെ സുഭാഷ് ,ദിനു ബേബി ,രാഹുൽ ,എബിൻ ,ലതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മോഷ്ടിച്ച സാധനങ്ങൾ വിറ്റ ഓമശ്ശേരിയിലെയും കൂടരഞ്ഞിയിലെയും കടകളിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
Post a Comment