Jun 28, 2023

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.


കൂടരഞ്ഞി :കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി .ഹെഡ്മാസ്റ്റർ മുഹമ്മദ്
ബഷീർ സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജാഗ്രത കൺവീനർ റംല tr ലഹരി വിരുദ്ധ
സന്ദേശവും ,ബയോളജി അധ്യാപകൻ ഹാഷിം കുട്ടി സാർ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി
കൊടുത്തു.
സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാലയാങ്കണത്തിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല
തീർത്തു കൊണ്ടാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്.തുടർന്ന് കൂമ്പാറ അങ്ങാടിയിലേക്ക് ലഹരി
വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ പിടിച്ച്
മുദ്രാവാക്യം മുഴക്കി
ലഹരി വിരുദ്ധറാലി നടത്തി .
കൂമ്പാറ അങ്ങാടിയിലെ കടകളിൽ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു.ഓരോ
ക്ലാസ്സ് അധ്യാപകരും , ചങ്ക് കൺവീനേഴ്സ് ആയ കുട്ടികളും ചേ ർന്ന് ക്ലാസ്സ് തലത്തിൽ
ബോധവൽകരണം നടത്തി .
കൂടാതെ രക്ഷിതാക്കൾക്ക് വേണ്ടി ലഹരി വിരുദ്ധ E- Poster നിർമ്മാണ മത്സരവും വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ നിർമ്മാണം, ചിത്ര രചന, കൊളാഷ് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.ലഹരി മാനവരാശിയെ നശിപ്പി ക്കുന്ന മാരക വിപത്താ ണെന്ന്
ബോധ്യപ്പെടുത്തി ,ലഹരിക്കെതിരെ പ്രതികരിക്കാൻ കുട്ടികളെ പ്രാപ്തരാക്കി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only