കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തുടർ വിദ്യാഭ്യാസ കാലത്തെ ആശയ കുഴപ്പങ്ങൾ ഇല്ലാതാക്കി അനുയോജ്യമായ പഠന മേഖലകൾ കണ്ടെത്തുന്നതിനായി രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും ഒട്ടേറെ ഉപകാരപ്രദമേകിയ ക്ലാസിന് പ്രശസ്ത കരിയർ ഗൈഡൻസ് ഫാക്വൽറ്റിയും ഒമാക് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റുമായ റഊഫ് എളേറ്റിൽ നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ഹബീബി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. റമീൽ മാവൂർ, ഇക്ബാൽ പൂക്കോട്, ചൗശ്യാരാഗി, സത്താർ പുറായിൽ, ഗോകുൽ ചമൽ, നഹാദ് അയനോത്ത്, ഹാരിസ് വടകര, ജയദീഷ്, പ്രകാശ് മുക്കം എന്നിവർ സംസാരിച്ചു.
ഒമാക് അസോസിയേഷനിൽ അംഗങ്ങളായ വാർത്താ ചാനലുകളുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്.
Post a Comment