കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ചമൽ എട്ടേക്കറ മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി കേസെടുത്തു.
ടാങ്കിൽ വാഷ് നിറച്ച് കുഴിച്ചിട്ട നിലയിലും പ്ലാസ്റ്റിക് കവറിൽ ആക്കി കുഴിച്ചിട്ട നിലയിലും ആണ് വാഷ് കണ്ടെടുത്തിട്ടുള്ളത്. സ്ഥലത്ത് നിന്ന് 500 ലിറ്റർ വാഷും വാറ്റ് സെറ്റും ഗ്യാസ് സിലിണ്ടറും കണ്ടെടുത്തു.
പ്രിവൻ്റീവ് ഓഫീസർ സി ജി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ ,സിഇഒ മാരായ പ്രബിത് ലാൽ ബിനീഷ് കുമാർ പ്രസാദ് ആരിഫ് എന്നിവർ പങ്കെടുത്തു.

Post a Comment