തിരുവനന്തപുരം: ഓരോ മലയാളിയുടെയും വ്യക്തിഗത ആരോഗ്യ വിവരങ്ങളടക്കമുള്ള സമഗ്ര ഡാറ്റ ശേഖരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് സർക്കാർ സൗകര്യമൊരുക്കുന്നു.സംസ്ഥാനത്തെ ഓരോ പൗരന്റെയും എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് നീക്കം.ജിഐഎസ് (ജിയോഗ്രാഫിക് ഇൻഫർമേറ്റീവ് സിസ്റ്റം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിടങ്ങൾ, വീടുകൾ, മറ്റ് ആസ്തികൾ എന്നിവയുടെ മാപ്പിംഗ് തയ്യാറാക്കുന്ന പദ്ധതിയിൽ വെള്ളം ചേർത്താണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ഈ പദ്ധതി വ്യക്തികളുടെ വിവരം കൂടി തയ്യാറാക്കുന്ന തരത്തിൽ മാറ്റിയിരിക്കുകയാണ്. വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ഡേറ്റ ശേഖരണം സഹായകമാകും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സർക്കാർ അഴിമതി നടത്താൻ ഒരുങ്ങുന്നത്. ജനങ്ങളുടെ എല്ലാ വിവരങ്ങളും ഏതു വിദേശ രാജ്യങ്ങൾക്കു പോലും മറിച്ചു നൽകാൻ സാധിക്കുന്ന തരത്തിലാണ് സർവ്വേ. നിലവിൽ പഞ്ചായത്തുകളാണ് സർവ്വേ നടത്താൻ കരാർ നൽകേണ്ടത്.
ജലാശയങ്ങൾ, ഇടവഴികൾ, കലുങ്കുകൾ തുടങ്ങി എല്ലാ സർക്കാർ ആസ്തികളേയും മാപ്പിംഗ് നടത്താൻ 2016-ൽ സർക്കാർ തീരുമാനിച്ചിരുന്നു. ഈ പദ്ധതി ഊരാളുങ്കലിനെ ഏൽപ്പിക്കാൻ 2017-ൽ തീരുമാനിക്കുകയായിരുന്നു ഈ പദ്ധതിയിൽ അപകടകരമായ അഴിമതിക്കു വാതിൽ തുറന്നിട്ടുകൊണ്ട് 2018 – തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ജിഐഎസ് മാപ്പിംഗിനൊപ്പം ജനങ്ങലുടെ സോഷ്യോളജിക്കൽ ഡാറ്റ കൂടി ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി നൽകി. 50 ലക്ഷത്തിലേറെ രൂപയുടെ കരാറുകൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമ തടസ്സമുണ്ടായിരുന്നു . ഈ തടസ്സം ഒഴിവാക്കാൻ ഊരാളുങ്ങൾ സൊസൈറ്റിയുടെ അഭ്യർത്ഥന മാനിച്ച് പരിധി ഒഴിവാക്കി.
വ്യക്തി വിവരങ്ങൾ ശേഖരിക്കാൻ ഒരു വീടിന് 110 രൂപയും ആസ്തി വിവരങ്ങൾ ശേഖരിക്കാൻ ഒരു ചതുരശ്ര കിലോമീറ്ററിന് 7000 രൂപയുമാണ് ഊരാളുങ്കൽ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഈ വൻ തുക പറ്റില്ല എന്ന് വന്നപ്പോൾ വരുമാനമില്ലാത്ത ചെറു പഞ്ചായത്തുകൾ മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കെട്ടിടങ്ങളുടെ വിസ്തിർണം പുനർനിശ്ചയിച്ചതോടെ ഊരാളുങ്കൽ വീണ്ടുംഓരോ പഞ്ചായത്തുകളെയും സമീപിച്ചു തുടങ്ങി. വ്യക്തിഗത വിവരങ്ങൽ കൂടി ചേർത്തുകൊണ്ടുള്ള സർവേയ്‌ക്ക് വേണ്ടിയാണ് ഊരാളുങ്കൽ സമീപിക്കുന്നത്. നിലവിൽ 70- തദ്ദേശ സ്ഥാപനങ്ങളുടെ സർവേ പൂർത്തിയായതായി റിപ്പോർട് ഉണ്ട്.
Post a Comment