മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂളിൽ, നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹെഡ്മാസ്റ്റർ രാജു കെ എം സ്വാഗതം ആശംസിക്കുകയും, പി ടി എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷ വഹിച്ച് സംസാരിക്കുകയും ചെയ്തു.
സ്കൂൾ മാനേജറായ ഫാ കുര്യൻ താന്നിക്കൽ, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടിയും, ഫാൻ ഡ്രില്ലും മാസ് ഡ്രില്ലും കൗതുകമായി മാറി. യു എസ് എസ് വിജയിയായ നവ്യ റോയിയെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിച്ചു. സ്കൂൾ ലീഡർ എഡ്വിൻ ഷിജുവും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി, സ്കൂളിലെ JRC കുട്ടികൾ, അധ്യാപികയായ ഷിബിൽ ജോസിന്റെ നേതൃത്വത്തിൽ അങ്ങാടിയിലെ കടയിലും മറ്റ് പരിസര പ്രദേശങ്ങളിലും സ്കൂളിലും പോസ്റ്ററുകൾ പതിപ്പിച്ച് ബോധവത്കരണം നടത്തി. ചടങ്ങിന് സ്‌റ്റാഫ് സെക്രട്ടറി ജോബിൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.
Post a Comment