കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വേറിട്ട പരിപാടികളോടെ 77-ാം സ്വാതന്ത്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ ആലുങ്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനികളുടെ ദൃശ്യാവിഷ്ക്കാരം, സ്കൗട്ട് ,ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡ്, വിദ്യാർത്ഥികൾ അണിനിരന്ന മാസ്ഡ്രിൽ, മതേതരത്വം വിളിച്ചോതുന്ന സ്കിറ്റ്, സ്കൂൾ ഗായക സംഘത്തിൻ്റെ ദേശഭക്തിഗാനം, നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന നൃത്തശില്പം, ദേശ സ്നേഹം വിളിച്ചോതുന്ന പ്രസംഗങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പി.റ്റി.എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ രുചികരമായ പായസം വിദ്യാർത്ഥികൾക്കും കണ്ണോത്ത് ടൗണിലെ മുഴുവൻ ആളുകൾക്കും വിതരണം ചെയ്തു.
Post a Comment