
മിണ്ടാതിരുന്നില്ലെങ്കില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീട്ടിലെത്തുമെന്ന് പ്രതി പക്ഷ എം.പിക്ക് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയുടെ ഭീഷണി .ഡല്‍ഹി സര്‍വീസ് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടയെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.ഒരു മിനിറ്റ് മിണ്ടാതിരിക്കൂ അല്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ എത്തിയേക്കാം’ എന്നായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്. എം.പിമാരെ ഭീഷണിപ്പെടുത്തിയ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന മുന്നറിയിപ്പാണോ ഭീഷണിയോണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആവശ്യപ്പെട്ടു.പാര്‍ലമെന്റില്‍ ലേഖിയുടെ ഇഡി പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ലജ്ജാകരമാണെന്നായിരുന്നു ബിആര്‍എസിന്റെ പ്രതികരണം
Post a Comment