മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെയും മൂന്നാം വാർഡിലെയും മാങ്കുന്ന് പ്രദേശത്തു കാരെ ഒന്നിപ്പിക്കുന്ന കാരമൂല മാങ്കുന്ന് റോഡ് യാഥാർഥ്യ മാവുന്നു നിരവതി കുടുംബങ്ങൾ താമസിച്ചു വരുന്ന സ്ഥലത്ത് നടവഴി മാത്രമാണ് ഉണ്ടായിരുന്നത് ഇതോടെ മാങ്കുന്നു പ്രദേശത്തെ കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് സഫലമായത്. റോഡ് പ്രവൃത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര നിർവ്വഹിച്ചു. വാർഡ് മെംബർ ശാന്താ ദേവി മൂത്തേടത്ത്, ടികെ സുധീരൻ. മുസീർ പട്ടാംകുന്നൻ, പി പ്രേമദാസൻ.കെപി മുജീബ്. ശശി മാംകുന്നുമ്മൽ, ഭൂപതി, എംകെ പ്രസാദ്.വത്സൻ മാങ്കുന്നുമ്മൽ, ഹരിദാസൻ, അനിൽ കാരാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment