മുക്കം: മുസ്ലിം ലീഗ് മുരിങ്ങംപുറായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസമരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി സെയ്ത് ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.പി ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ അനുസമരണ പ്രഭാഷണം എ.പി മുരളീധരൻ മാസ്റ്റർ നിർവ്വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എം സുബൈർ ബാബു, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ കോയ, പി.സി. ബഷീർ, ഇ.പി ബാബു, എ.പി മുഹമ്മദ് ബാപ്പു, കെ.ടി സൈതലവി, പി.എം.എ അസീസ്, ഇ.കെ മജീദ് സംസാരിച്ചു. മുജീബ് കറുത്തേടത്ത് സ്വാഗതവും ഇ.പി അഫ്സാർ നന്ദിയും പറഞ്ഞു.
Post a Comment