Aug 24, 2023

തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിനെ തിരെ കോൺഗ്രസ് പ്രതിഷേധം.


കോടഞ്ചേരി :പോസ്കോ കേസ് പ്രതിയെ സംരക്ഷിച്ച് ഇരയെ വേട്ടയാടി അവർക്ക് ഒത്താശ ചെയ്തു,കോറി മാഫിയിൽ നിന്ന് കോടികളുടെ അഴിമതി കൈപ്പറ്റി രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നജോർജ് എം തോമസിനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ കിരാത നടപടി അവസാനിപ്പിച്ച് വിജിലൻസ് അന്വേഷണം നടത്തി ജോർജൻ തോമസിനെ അറസ്റ്റ് ചെയ്യുക, അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ സായാഹ്ന പ്രതിഷേധ സംഗമം നടത്തി.


അധികാരം ഉപയോഗിച്ച് വാരിക്കൂട്ടുന്ന കോടികൾ സംരക്ഷിക്കാൻ സിപിഎം നേതാക്കന്മാർ ഓടിനടന്ന് നുണപ്രചരണം നടത്തി സത്യത്തിനു വേണ്ടി പോരാടുന്ന യുഡിഎഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടി തങ്ങളുടെ അഴിമതിയെ പൊതുജനങ്ങളുടെ മുന്നിൽ മറച്ചുവെക്കുകയാണെന്ന് സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു.

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, സേവർ കുന്നത്തേട്ട്, ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only