Aug 15, 2023

മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ ദേശീയ പതാക ഉയർത്തിയും വൃക്ഷതൈ നട്ടും ഉൽഘടനം ചെയ്തു.


കൂടരഞ്ഞി :
സ്വാതന്ത്ര്യദിനാ ഘോഷത്തോടാനുബന്ധിച്ചു, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന  ‘മേരി മാട്ടി  മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’  വൃക്ഷത്തൈ നടൽ പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ     ആഭിമുഖ്യത്തിൽ  കക്കാടംപൊയിൽ സ്കൂൾ പരിസരത്തുവച്ച് നടന്നു. 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിർമ്മിച്ച തൈകൾ  നട്ടു  അമൃത് വാടിക നിർമിച്ചു.   പ്രസിഡന്റ്  ആദർശ് ജോസഫ് അവർകൾ ദേശീയ പതാക ഉയർത്തിയും വൃക്ഷതൈ നട്ടും ഉൽഘടനം ചെയ്തു. 
വാർഡ് മെമ്പർ സീന ബിജു അധ്യക്ഷയായി 
ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർ ബാബു മൂട്ടോളി, സ്കൂൾ ഹെഡ്മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ, 
.MGNREGS AE ഓവർസിയർമാർ 
കക്കാടംപൊയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ അദ്ധ്യാപകർ പി ടി എ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only