Aug 5, 2023

മുലയൂട്ടൽ വാരാചരണ ബോധവത്കര പരിപാടികൾപഞ്ചായത്ത്‌ തല ഉദ്ഘടനം നിർവഹിച്ചു.




കൂടരഞ്ഞി .:പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കൂടാരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 2023 ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണ ബോധവത്കര പരിപാടികൾ നടത്തിവരുന്നു .
പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘടനം 5/8/2023 വാർഡ് 8 കൂമ്പാറ അങ്കണവാടിയിൽ വാർഡ് മെമ്പർ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ബഹു : കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി ജോസ് വാർഡ് മെമ്പർ ബിന്ദു ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ഫസ്‌ലി സ്വാഗതം ആശംസിച്ചു.അങ്കണവാടി പ്രവർത്തക പങ്കജവല്ലി പരിപാടിക്ക് നന്ദി അർപ്പിച്ചു.അങ്കണവാടി ടീച്ചർ ജലജ മണി പരിപാടികൾക്ക് നേതൃത്വം നൽകി.അങ്കണവാടി പ്രവർത്തകർ.. മുലയൂട്ടുന്ന അമ്മമാർ ഗർഭിണികൾ അങ്കണവാടി പരിസരത്ത് പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.
മുലയുട്ടലിന്റെ പ്രാധാന്യം അനിമിയ ബോധവത്കരണം എന്നാ വിഷയത്തിൽ MLSP പ്രതിനിധി ജിൻസി ജോസഫ് ക്‌ളാസുകൾ നടത്തി
  കൗമാര കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തി വരുന്ന പേരെന്റ്റിംഗ് ക്ലിനിക് ന്റെ ഔട്ട്‌ റീച്ച് ക്യാമ്പ് ബോധവത്കരണ ക്ലാസ്സ്‌ വനിത ശിശു വികസന വകുപ്പ് സ്കൂൾ കൗൺസിലർ നോജി ക്ലാസുകൾ നൽകി
    പരിപാടിയുടെ ഭാഗമായി പ്രകൃതി ദത്തമായിട്ടുള്ള മായിട്ടുള്ള പച്ചക്കറികൾ 
ഇലക്കറികൾ പോഷകാഹാര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only