മുക്കം: മുസ്‌ലിം ലീഗ് വിമതന്‍റെ പിന്തുണയോടെ മുക്കം നഗരസഭ ഭരിക്കുന്ന ഇടതുപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ സിപിഎമ്മിലെ അനിതകുമാരി വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോയതോടെയാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായത്.
33 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് പതിനാറും യുഡിഎഫിന് 12 ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മൂന്നും ബിജെപിക്ക് രണ്ടും സീറ്റുമാണുള്ളത്. ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ വിദേശത്തേക്ക് പോയതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം 15 ആയി കുറഞ്ഞു.
നഗരസഭയില്‍ ഒരു സഖ്യം പോലെ പ്രവര്‍ത്തിക്കുന്ന യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണവും പതിനഞ്ചാണ്. ഇതോടെ ഇനി അജൻഡകള്‍ പാസാക്കിയെടുക്കാനും മറ്റും ഭരണപക്ഷം വിയര്‍ക്കേണ്ടി വരും. ലീഗ് വിമതന്‍റെ പിന്തുണയോടെ ഇതുവരെ നഗരസഭ ഭരിച്ചിരുന്ന എല്‍ഡിഎഫിന് വലിയ ഭൂരിപക്ഷം ഇല്ലാത്തത് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. കൗണ്‍സിലിന്‍റെ അനുമതിയില്ലാതെയാണ് കെ. അനിതകുമാരി വിദേശത്തേക്ക് പോയതെന്ന പ്രതിപക്ഷ ആരോപണമാണ് കഴിഞ്ഞദിവസം കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷത്തിന് കാരണമായത്.
Post a Comment