Aug 25, 2023

ഓണാഘോഷം കൊണ്ടാടി


കോടഞ്ചേരി : സെന്റ്.ജോസഫ്സ് എൽ പി സ്കൂളിൽ വർണാഭമായ രീതിയിൽ ഓണം ആഘോഷിച്ചു. മൂന്നാം ക്ലാസിലെ എബി പോൾസൺ മാവേലിയായി എത്തി എല്ലാവരേയും അഭിസംബോധന ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂക്കളം ഒരുക്കി.സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ , പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ അലക്സ്‌ തോമസ് ചെമ്പകശേരി, വാർഡ് മെമ്പർ ശ്രീ വാസുദേവൻ ഞാറ്റുകാലായിൽ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീമോൾ കെ , മുൻ ഹെഡ് മാസ്റ്റർ കെ സി തങ്കച്ചൻ ,പിടിഎ പ്രസിഡണ്ട് ശ്രീ സിബി തൂങ്കുഴി, എം പിടിഎ പ്രസിഡണ്ട് പ്രബിതസനിൽ, കോടഞ്ചേരി ക്ലബ് ഭാരവാഹികൾ എന്നിവർ ഓണാശംസകൾ നേർന്നു. കോടഞ്ചേരി KH ക്ലബ്ബ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നതിനായി കുട്ടികൾക്കായി വടംവലി ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ നടത്തി. മലയാളി മങ്ക മലയാളി ശ്രീമാൻ മത്സരം കുട്ടികളിൽ കൗതുകവും ആവേശവും ഉണർത്തി. പിടിഎയുടെ നേതൃത്വത്തിൽ വിപുലമായ ഓണ സദ്യയും നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only