Aug 25, 2023

“കുമാരനെല്ലൂരിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന രഹിതം” മുസ്ലിം ലീഗ് നിവേദനം നൽകി


മുക്കം:

കുമാരനെല്ലൂർ: കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ കുമാരനെല്ലൂർ-തടപ്പറമ്പ് റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ അണഞ്ഞിട്ട് മാസങ്ങളായി. 
വാഹനയാത്രികരും രാത്രി കാല മദ്രസാ വിദ്യാർഥികളടങ്ങുന്ന കാൽ നട യാത്രികരും ഏറെ ക്ലേശം സഹിച്ചു കൊണ്ടാണ് നിലവിൽ ഈ റോഡിൽ സഞ്ചരിക്കുന്നത്. .
പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കുമാരനെല്ലൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഒന്നാം വാർഡ് മെമ്പർ ശ്രീമതി: ശ്രുതി കമ്പളത്തിന് നിവേദനം നൽകി
തെരുവ് നായ ഭീഷണിയും ഇഴ ജന്തുക്കളുടെ ശല്യവുമുള്ള, നിരവധി വളവുകളും കയറ്റവുമുള്ള ഈ റോഡിൽ പകൽ സമയത്തു തന്നെ യാത്ര ബുദ്ധിമുട്ടാണ്..

അതോടൊപ്പം  ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കിളച്ചു മറിച്ചിട്ടത് കാരണം യാത്ര പൂർണമായും തടസ്സപ്പെട്ട, നേരത്തെ തന്നെ *ശോച്യാവസ്ഥയിലുള്ള നെല്ലിക്കുത്ത്‌ -കുന്നുമ്മൽ -തടപ്പറമ്പ്  റോഡ് എത്രയും പെട്ടെന്ന് തന്നെ റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം മെമ്പറോട്  ആവശ്യപ്പെട്ടു

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ അസീസ് ഒളകര, സെക്രട്ടറി അംജത് ഖാൻ യു കെ, ഭാരവാഹികളായ മമ്മു പോക്കർ ടി, ബീരാൻ കുട്ടി പി കെ  തുടങ്ങിയവർ സന്നിഹിതരായിരുന്നു. ..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only