കോടഞ്ചേരി: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ തത്സമയ സംപ്രേഷണം ഏവർക്കും ബിഗ് സ്ക്രീനിൽ കാണാൻ അവസരമൊരുക്കി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ 23/08/2023 ബുധനാഴ്ച വൈകുന്നേരം 5:30 മുതൽ സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വലിയ സ്‌ക്രീനിൽ ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാൻ കുട്ടികൾക്കും പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കും. സ്കൂളിലെ സയൻസ്, IT, നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
Post a Comment