Aug 22, 2023

ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു


മുക്കം :


കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യാപാരികൾക്ക് മാത്രമായി സംഘടിപ്പിച്ച മിനി മാരത്തോൺ ഓട്ട മത്സരം മുക്കം പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് കുറ്റിക്കടവ് ഫ്ലാഗ് ഓഫ് ചെയ്തു.കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിണ്ട് പി അലി അക്ബർ അദ്ധ്യക്ഷനായി മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി .ബാബു ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലി കെടുത്തു. എ.പി. മുരളിധരൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം കൈമാറി ഏകോപന സമിതി സംസ്ഥാന സമിതി അംഗം കപ്പിയടേത്ത് ചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക , പി പി.അബ്ദുൽ മജീദ്, യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി അനീസുദ്ധീൻ നിയോജക മണ്ഡലം ട്രഷറർ എം.ടി. അസ്‌ലം, ചാലിയാർ അബ്ദു , ടി.പി.സാദിഖ്, ഹാരിസ് ബാബു, ഷിംജി വാരിയംകണ്ടി , എം.കെ ഫൈസൽ, മെട്രോ ഫൈസൽ , കെ.സി അഷ്റഫ്, കെ.സി . നൂറുദ്ധീൻ ,നിസാർ ബെല്ലാ ,ഷമീർ . വിനീഷ് , സാജിത, ടെൽമ മജീദ് തുടങ്ങിയവർ സംബന്ധിച്ചു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only