Sep 5, 2023

സപ്തംബർ 05 അദ്ധ്യാപക ദിനം.


അദ്ധ്യാപകനും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന സർവ്വേപ്പിള്ളി രാധാകൃഷ്ണൻ എന്നവരുടെ ജന്മദിനമാണ് എല്ലാ സെപ്റ്റംബർ അഞ്ചും അദ്ധ്യാപക ദിനമായിആചരിക്കുന്നത്.

 അദ്ധ്യാപനം എന്നത് ഒരു പൊതു സേവനമാണ്. അദ്ധ്യാപക വൃത്തിയിലൂട രാജ്യത്തിനും സമൂഹത്തിനും ഉതകുന്ന ഉയർന്ന മൂല്യങ്ങളുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നു. അദ്ധ്യാപകൻ തന്റെ മുന്നിലിരിക്കുന്നവിദ്യാർത്ഥികളുടെ വഴികാട്ടിയാണ്. നന്മയുടെ പാതയിൽ അദ്ധ്യാപകൻ തന്റെ ശിഷ്യന്മാരെ വഴി നടത്തുമ്പോൾ  അദ്ധ്യാപകൻ അവർക്ക് മാർഗദർശകൻ ആകുന്നു.

 അദ്ധ്യാപകൻ തന്റെ ശിഷ്യർക്ക് പകർന്നു കൊടുക്കുന്ന വിജ്ഞാനം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മമതയുടെയും മറ്റു സകല നന്മകളുടെയുംവിളനിലമായിരിക്കണം. എങ്കിലേ അദ്ധ്യാപകന്ന് യഥാർത്ഥ അദ്ധ്യാപകനായി ശോഭിക്കാൻ കഴിയുകയുള്ളൂ മാത്രവുമല്ല തന്റെ  ശിഷ്യന്മാരോടുള്ള  കർതവ്യം നിർവഹിക്കാനുംസാധിക്കുകയുള്ളൂ. നേരെമറിച്ച് 
 തന്റെ മുന്നിലിരിക്കുന്ന ശിക്ഷ ഗണങ്ങളുടെ ഹൃദയങ്ങളിൽ വിശിഷ്യാ പിഞ്ചുഹൃദയങ്ങളിൽ വർഗീയതയുടെയും വിഭാഗീയതയുടെയും ദുഷ്ചിന്തകൾ ഇട്ടുകൊടുത്താൽ എന്തായിരിക്കും  അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. നമ്മുടെ രാജ്യം ഇത്തരത്തിലുള്ള ഒരു ദുരവസ്ഥക്ക് കഴിഞ്ഞ മാസം അവസാനവാരം സാക്ഷ്യം വഹിച്ചു. ഉത്തർപ്രദേശ് മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അദ്ധ്യാപിക  പ്രൈമറി സ്കൂളിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളോട് മുഖത്ത് അടിക്കാൻ നിർദ്ദേശിക്കുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്ത    കൊടും ക്രൂരത.   ഹൃദയത്തിൽ വാത്സല്യത്തിന്റെ കണിക പോലുമില്ലാത്ത കൊടുംക്രൂരത.. അദ്ധ്യാപനമല്ല അവരവിടെ  നടത്തിയത്. അദ്ധ്യാ പകയാണ്.
 കുട്ടിക്കും കുടുംബത്തിന്നും നീതി ലഭ്യമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ഈ വിഷയത്തിൽ ഇടപെട്ടു എന്നുള്ളത് ഏറെആശ്വാസകരമാണ്.
 ലോകം കണ്ട ഏറ്റവും വലിയ ഉത്തമ അദ്ധാപകരാണ് പ്രവാചകർ മുഹമ്മദ് നബി [സ്വ) തങ്ങൾ.
 ലക്ഷക്കണക്കിന് വരുന്ന തന്റെ ശിക്ഷഗണങ്ങളോട് ഒരിക്കൽ പോലും ഒന്ന് ദേഷ്യപ്പെടുകയോ ചീത്ത പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ലാത്ത ഉത്തമ അധ്യാപകർ. ഇതര മതസ്ഥരോട് വളരെ സൗമ്യമായ നിലയിൽ പെരുമാറണമെന്നും വളരെ നല്ല നിലയിൽ   ഇടപഴകണമെന്നും അവരുടെ മത മൂല്യങ്ങളെ മാനിക്കണമെന്നും ലോകത്തിന് പഠിപ്പിച്ചുകൊടുത്ത അദ്ധ്യാപകർ . ഇതാണ് ലോകത്തിന് മാതൃക

 തങ്ങൾക്ക് അറിവ് പകർന്നു തരുന്ന അദ്ധ്യാപകരോട്  ആദരപൂർവ്വം പെരുമാറൽ വിദ്യാർത്ഥികളുടെ കടമയാണ്.
 അദ്ധ്യാപകരെ ചോദ്യം ചെയ്യുക, ഘരാവോ ചെയ്യുക ഇത്യാദി മോശപ്പെട്ട പ്രവർത്തികളൊന്നും ശിഷ്യന്മാരിൽ നിന്നൊന്നും ഒരിക്കലും ഉണ്ടായിക്കൂടാ

 ഗുരുശിഷ്യബന്ധം സുദൃഢവും സുഖകരവും ആവട്ടെ എന്ന് നമുക്ക് ഓരോരുത്തർക്കുംപ്രാർത്ഥിക്കാം.
 അതിന് ഈ അദ്ധ്യാപക ദിനം പ്രചോദനമാവട്ടെ

 അഭിവന്ദ്യ ഗുരുവര്യന്മാർക്ക് ആയുരരാരോഗ്യം നേർന്നുകൊണ്ട്


By
ഉസ്മാൻ aslami KMR


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only