Sep 12, 2023

കാണാതായ 23കാരിയെയും കുഞ്ഞിനെയും കണ്ടെത്തി; യുവാവിനൊപ്പം സ്വമേധയാ പോയതെന്ന് യുവതി.


തിരുവല്ല (പത്തനംതിട്ട) ∙ തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സ‍ഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി.


തിരുമൂലപുരം ജംക്‌‌ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം കടത്തിക്കൊണ്ടു പോയത്. തിരുമുലപുരം സ്വദേശിയായ യുവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഭർത്താവ് സന്ദീപ് സന്തോഷ് നൽകിയ പരാതിയിൽ പ്രിന്റു പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only