Sep 27, 2023

പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് ഓർമ്മ പെരുന്നാളിന് കൊടിയേറി .


കോടഞ്ചേരി .

തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് പെരുന്നാളിന് ഇന്ന് കൊടിയേറി.  

 വിശുദ്ധ കുർബാനയ്ക്കുശേഷം സഹവികാരി റെവ. ഫാ. ജോൺസൺ മനയിൽ കൊടിയുയർത്തി. വികാരി റെവ. ഫാ. അജോഷ് കരിമ്പന്നൂർ, സഹവികാരി റെവ. ഫാ. സനു പള്ളിയമ്പിൽ വൈദികരായ റെവ. ഫാ. വർഗീസ് കടുംകീരിയിൽ, റെവ. ഫാ. ജേക്കബ് കോക്കാപ്പിള്ളിയിൽ, ട്രസ്റ്റി ശ്രീ വി.എം കുര്യൻ വലിയപറമ്പിൽ, സെക്രട്ടറി ശ്രീ ഷാജി ജോൺ മണ്ണകത്ത് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബേബി തെക്കേൽ, സെക്രട്ടറി ശ്രീ സന്തോഷ് ചിരപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.

വെള്ളി- ശനി (സെപ്റ്റംബർ 29, 30) ദിവസങ്ങളിൽ വേളംകോട് മോർ ബസേലിയോസ് ചെറിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധന്റെ ഓർമപെരുന്നാളിനും സുവിശേഷ യോഗത്തിനും റവ. ഫാ. സെവേറിയോസ് തോമസ് നേതൃത്വം നൽകും. വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറടത്തിലേക്കുള്ള കാൽനട തീർത്ഥയാത്ര തിങ്കളാഴ്ച (ഒക്ടോബർ 2) രാവിലെ പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആരംഭിച്ച് മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വൈകുന്നേരം കബറിങ്കൽ എത്തിച്ചേരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ജെറുസലം ഭദ്രാസനാധിപൻ (ജെറുസലം മലയാളികളുടെ )
അഭി: മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only