Sep 27, 2023

മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കണം : എംവി ശ്രേയസ് കുമാർ


കൂടരഞ്ഞി :  മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, വർഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റെ [ RJ D] ഭാഗമാകാനാണ് ലോക് താന്ത്രിക് ജനതാദൾ ആഗ്രഹിക്കുന്നതെന്നും  കൂടരഞ്ഞി പി.കെ.ജോർജ്ജ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നപി.ടി മാത്യു മാസ്റ്റർ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം  ഉദ്ഘാടനം ചെയ്തു കൊണ്ട് എൽ .ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും, സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിനും വേണ്ടി തൻ്റെ ജീവിതം മാറ്റി വെച്ച അവൂർവ്വം ചില സോഷ്യലിസ്റ്റുകളിൽ ഒരാളായിരുന്നു അന്തരിച്ച ശ്രീ: പി.ടി മാത്യു മാസ്റ്ററെന്നും ശ്രീ.ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു.  അനുസ്മരണ ചടങ്ങിൽ വെച്ച് HMട തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അംഗങ്ങൾക്കുള്ള അംഗത്വ കാർഡ് വിതരണോദ്ഘാടനവും, പുതുതായി പാർട്ടിയിലേക്ക് എത്തി ശ്രീ. ടൈറ്റസിന് പാർട്ടി അംഗത്വം നൽകലും സoസ്ഥാന പ്രസിഡണ്ട് നിർവ്വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.വി.കുഞ്ഞാലി , ശ്രീ: പി.എം തോമസ് മാസ്റ്റർ, ഗോൾഡൻ ബഷീർ, ജോൺസൺ കുളത്തുങ്കൽ , അബ്രഹാം മാനുവൽ, ഇളമന ഹരിദാസ്, വിൽസൻ പുല്ലു വേലി, ജോസ് തോമസ് മാവറ, അന്നമ്മ മം ഗര, ടാർസൻ ജോസ്, ടോമി ഉഴുന്നാലിൽ,  അബ്ദു റഹിമാൻ പള്ളിക്കലാത്ത്, സൈമൺ മാസ്റ്റർ, എൻ. അബ്ദുൾ സത്താർ, സജി പെണ്ണാപറമ്പിൽ, ജോളി പൊന്നം വരിക്കയിൽ, മുഹമ്മദ് കുട്ടി പുളിക്കൽ, ജോർജ്ജ് മംഗരയിൽ, ജിനേഷ് തെക്കനാട്ട്, ഫ്രാൻസിസ് മാസ്റ്റർ, ജോളി പൈക്കാട്ട്, ജിൻസ് അഗസ്റ്റിൻ, ഷീബ റോയ്,  തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 12 ന് കോഴിക്കോട്ട് വെച്ച് നടത്തപ്പെടുന്ന  L J D -RJ D ,  ലയനസമ്മേളനത്തിൻ്റെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിലുള്ള സ്വാഗത സംഘം ഓഫീസ് ശ്രീ .. വി. കുഞ്ഞാലി പാർട്ടി പ്രവർത്തർകർക്കായി നാട മുറിച്ച് ഉദ്ഘാടനം  നിർവ്വഹിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only