Sep 8, 2023

സപ്തംബർ 8 ലോക സാക്ഷരതാ ദിനം


1965 ലാണ് എല്ലാവർഷവും സപ്തംബർ 8ന് ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ യുണെസ്കോ തീരുമാനിച്ചത്.

 എഴുത്തും വായനയും മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്ന് ഒഴിച്ചുകൂടാൻ പറ്റാത്തസംഗതിയാണ്. കാരണം അവൻസാമൂഹ്യജീവിയാണ്. സമൂഹത്തിൽ ഇടപെട്ട് ജീവിക്കുമ്പോൾ എഴുത്തും വായനയുംഅവന്ന്അനിവാര്യമാണ്.. എഴുത്തും വായനയും അറിയാതെ സമൂഹത്തിൽ ജീവിക്കുക എന്നുള്ളത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്. സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ സാമാന്യ നിലയ്ക്കുള്ള എത്തും വായനയും അറിഞ്ഞിരിക്കണം. . വിദ്യാഭ്യാസത്തിന്റെ പ്രധാന രണ്ട് സംഗതിയും കൂടിയാണ് എഴുത്തുംവായനയയും. എഴുത്തും വായനയുംപരസ്പരപൂരകങ്ങളാണ്.
 ഇവ രണ്ടും 
  ആശയവിനിമയ കൈമാറ്റത്തിന്റെ പ്രധാന ഘടകം കൂടിയാണ്.
 വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോപഴമൊഴി. വിദ്യ അഭ്യസിക്കുക എന്നാൽ എഴുത്തു വായനയും പഠിക്കുകഎന്നതാണ്. എഴുത്തും വായനയും പഠിക്കാത്തവൻ നിരക്ഷരനാണ്. നിരക്ഷരത നിർമാർജനം ചെയ്യുക എന്നതാണ് സാക്ഷരതാ ദിനത്തിന്റെഉദ്ദേശ്യം.

by

ഉസ്മാൻ അസ്ലമി

KMR

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only