Sep 7, 2023

താമരശ്ശേരി അമ്പലമുക്ക് ലഹരി വിപണന കേന്ദ്രം:അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.


കോഴിക്കോട് :താമരശ്ശേരി അമ്പലമുക്കിൽ ലഹരി മാഫിയ ലഹരി വിപണന കേന്ദ്രം തുടങ്ങിയിട്ടും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്തംബർ ഇരുപത്തിയൊൻപതിന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 
ലഹരി മാഫിയയെ കണ്ടെത്താൻ സി.സി.ടി.വി സ്ഥാപിച്ച വീട്ടിൽ അതിക്രമിച്ചുകയറി കാർ തകർത്ത സംഭവം കഴിഞ്ഞ ദിവസമാണുണ്ടായത്. വീട്ടുകാരെയും ആക്രമിച്ചു. വിവരം അന്വേഷിക്കാനെത്തിയ പോലീസുകാരെ ലഹരി മാഫിയ വിരട്ടിയോടിച്ചു. സ്ഥലത്ത് പത്തുസെന്റ് സ്ഥലം വിലയ്ക്കെടുത്ത് ലഹരിസംഘം ലഹരി വിപണന കേന്ദ്രം നടത്തുന്നു. ഒന്നരവർഷമായി പ്രവർത്തിക്കുകയാണ് വിപണനകേന്ദ്രം. അക്രമകാരികളായ പട്ടികളുടെ സംരക്ഷണയിലാണ് നിയമലംഘനങ്ങൾ നടക്കുന്നത്. പോലീസിന് പരാതി നൽകിയാലും ഫലമില്ല. ലഹരി വിപണനം നടക്കാൻ ജനറേറ്ററിന്റെ സഹായവുമുണ്ട്. പ്ലസ് ടു വിദ്യാർത്ഥികൾ പോലും ലഹരി കേന്ദ്രത്തിലെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ലഹരി മാഫിയ കേന്ദ്രം അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only