Sep 17, 2023

കാരശ്ശേരി പഞ്ചായത്തിലെ 9,10,11 വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്നു


മുക്കം: കാരശ്ശേരി പഞ്ചായത്തിലെ 9,10,11 വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്നു. മൂന്നു വാർഡുകളിൽ 22 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ കുട്ടികളാണ് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വാർഡുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വാർഡ് മെമ്പർ സുനിതാ രാജൻ,ഹെൽത്ത് ഇൻസ്പെക്ടർ അരുൺലാൽ,എം.എൽ.എസ്.പി അജി, ആശാവർക്കർ ജിഷ എന്നിവരാണ് വീടുകൾ കയറി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയത്.

 ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധനയും നടത്തി. വെള്ളിയാഴ്ച മലംകുന്ന് വെച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം,ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ ഉപയോഗിക്കുക,ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only