Sep 15, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിപ്പ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.


മുക്കം: കാരശ്ശേരി . നിപ്പ ബാധിച്ച് ജില്ലയിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർ നിരീക്ഷണത്തിലുമായിരിക്കുന്ന സാഹചര്യത്തിൽ കാരശ്ശേരിയിൽ മെമ്പർമാരെയും ആശവർക്കർ മാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത വി.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.മാസ്ക് ധരിക്കൽ നിർബന്ധമാക്കാനും, ആഘോഷ പരിപാടികൾ ലഘൂകരിക്കാനും , വാർഡ് തല ആർ. ആർ. ടി യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്താനും ,  പൊതുയോഗങ്ങൾ പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ മാറ്റിവയ്ക്കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര , സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ ,ശാന്താദേവി മൂത്തേടത്ത് ,ജിജിത സുരേഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഷാഹിന ടീച്ചർ, ആമിന എടത്തിൽ ,കെ പി ഷാജി ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ, ജെ.എച്ച്.ഐ സുധ, അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ്, ആശാ വർക്കർ സുബീന എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only